ദോഹ: 'Conscious Parenting: മാതാപിതാക്ക്കൾക്ക് കുട്ടികളോടുള്ള സമീപനം' എന്ന വിഷയത്തിൽ കെഎംസിസി ഖത്തർ സ്റ്റേറ്റ് വുമൻസ് വിങ്ങ് പാനൽ ഡിസ്കഷൻ സംഘടിപ്പിച്ചു. കെഎംസിസി ഹാളിൽ നടന്ന പരിപാടിയിൽ വിമൻസ് വിങ്ങ് പ്രസിഡന്റ് സമീറ അബ്ദുൾനാസറിന്റെ അധ്യക്ഷതയിൽ കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. ......
മട്ടാഞ്ചേരി: തീരദേശത്തെ കടലെടുക്കുമ്പോഴും സര്‍ക്കാരിന്റെ പഠനം തീരുന്നില്ലെന്ന് ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. കണ്ണമാലി പ്രദേശത്ത് തുടര്‍ച്ചയായുണ്ടാകുന്ന കടല്‍കയറ്റത്തിന് അടിയന്തിര പരിഹാരം കാണുക, തകർന്ന വീടുകൾക്ക് നഷ്ടപരിഹാരം നൽകുക , സമരം ചെയ്ത വൈദികര്‍ക്കെതിരെ അന്യായമായി കേസെടുത്ത നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സേവ് കണ്ണമാലി എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് നടത്തിയ താലുക്ക് ഓഫിസിലേക്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി : കേരള തീരത്ത് ഉണ്ടായിട്ടുള്ള രണ്ടു കപ്പൽ അപകടങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നതിനും ഇത് കേരളത്തിന്റെ പൊതുവായ പ്രശ്നം എന്ന നിലയിൽ കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടു. കപ്പൽ അപകടങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള നഷ്ടപരിഹാര പാക്കേജ് അനുവദിക്കുക, കടൽഭിത്തി നിർമ്മാണത്തിന് കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) നേതൃത്വത്തിൽ എറണാകുളം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി ശൃംഖല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്തതോടുകൂടി ലോകത്തെ വിവിധ കോണുകളിൽ നിന്നും ധാരാളം കൂറ്റൻകപ്പലുകളും കണ്ടൈനറുകളുമാണ് എത്തിക്കൊണ്ടിരിക്കുന്നത്. ആ സന്ദർഭത്തിൽ ഇത്തരം രണ്ടു കപ്പൽ അപകടങ്ങൾ ഉണ്ടായത് സാധാരണ അപകടമായി കണക്കാക്കാനാവില്ല. ......
കൊച്ചി: നിലമ്പൂരിലെ യുഡിഎഫ് വിജയത്തില്‍ കോണ്‍ഗ്രസ് ആഹ്ലാദ പ്രകടനം നടത്തി. അധികാരത്തില്‍ അഭിരമിക്കുന്ന പിണറായി സര്‍ക്കാരിനുള്ള ജനങ്ങളുടെ മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ഷിയാസ് പറഞ്ഞു. ......
വീണ്ടും ഒരു അധ്യയനവർഷം തുടങ്ങുകയായി എന്നാൽ, സ്കൂൾ തുറക്കുന്നത് മഴക്കാലത്തായതിനാൽ പലപ്പോഴും പ്രതീക്ഷിക്കാത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. പകർച്ചവ്യാധികളുടെ കാര്യം വേറെ.
പനി, ജലദോഷം, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ, തുടങ്ങിയ രോഗങ്ങൾ സർവ്വസാധാരണമാണ്. ......
ഇറാനിലെ ഫൊർദോ ആണവകേന്ദ്രിനു നേരേ വീണ്ടും വ്യോമാക്രമണം. ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ......
കൊച്ചി : കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷൻ റിട്ടയർഡ് എസ്. ഐ ഷാജഹാൻ നയിക്കുന്ന കൊച്ചി മെട്രോയിലൂടെയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ യാത്ര കെ.എം.ആർ എൽ മാനേജിംഗ് ഡയറക്ടർ ലേക് നാഥ് ബെഹ്റ ഫ്ലാഗ് ഓഫ് ചെയ്തു.
കൊല്ലത്തുനിന്ന് തുടങ്ങിയ യാത്ര കൊല്ലം, കൊട്ടാരക്കര,കോട്ടയം, എറണാകുളം, തൃശ്ശൂർ ,കണ്ണൂർ, കാസർഗോഡ് ,മഞ്ചേശ്വരം, തപാലക്കാട്, അട്ടപ്പാടി,അഗളി, തൃശ്ശൂർ, എറണാകുളം ജില്ലകൾ സന്ദർശിച്ച ശേഷമാണ് കൊച്ചി മെട്രോയിൽ എത്തിച്ചേർന്നത്. ......
കൊച്ചി: ഈ വർഷത്ത റോട്ടറി അവാർഡ് ദാന ചടങ്ങിൽ ഔട്ട് സ്റ്റാണ്ടിങ്ങ് ക്ലബ് ഇൻ ദി ഡിസ്ട്രിക്ട് , ബെസ്റ്റ് പ്രെസിഡന്റ് ഇൻ ദി ഡിസ്ട്രിക്ട്, സോൺ നാലിലെ മികച്ച ക്ലബ് എന്നിവയ്ക്ക് പുറമെ പതിനൊന്ന് ഡിസ്ട്രിക്ട് സോൺ അവാർഡുകൾ കരസ്ഥമാക്കി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ.
പ്രസിഡൻ്റ് ഡോ. സുജിത് ജോസ്, സെക്രട്ടറി രൂപക് ഫ്രാൻസിസ് പാറക്കൽ, ട്രഷറർ ഡോ.മനോജ് ചുങ്കത്ത് എന്നിവരുടെ നേതൃത്വത്തിൽ റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രത്യേകം പരാമർശിക്കപെട്ടു. വൈപ്പിനിൽ നിർധനരായ കിടപ്പു രോഗികളെ ശുശ്രൂഷിക്കുന്ന ജെറമിയ ഹോമിൽ ലെവൽ 1 ഐസിയൂവും ലബോറട്ടറിയും പണികഴിപ്പിച്ചു. ......
കാഞ്ഞിരമുറ്റം:കവി ചെല്ലന് ചേര്‍ത്തലയുടെ രണ്ടാമത് അനുസ്മരണവും പുരസ്കാര സമര്‍പ്പണവും ഇന്ന് ആമ്പല്ലൂർ ഗ്രാമീണ വായനശാലയിൽ നടന്നു. ജി കെ പിള്ള തെക്കേടത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എം തോമസ് ഉദ്ഘാടനം ചെയ്യുകയും പുരസ്കാര സമർപ്പണം നടത്തുകയും ചെയ്തു. ......